Type Here to Get Search Results !

Bottom Ad

വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു


കാസര്‍കോട്:(www.evisionnews.in) കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനില്‍ വനിതാമധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രസ്ക്ളബ്ബ് ഭാരവാഹികള്‍ പ്രതിഷേധിച്ചു. കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെടുത്ത് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കണം. കാസര്‍കോട് നഗരത്തില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. പലപ്പോഴായി ഇത് അക്രമ രൂപം പ്രാപിക്കുകയും ചെയ്യുന്നു. വൈകുന്നേരം ആറുമണിയോടെയാണ് കേരള കൗമുദി കാസര്‍കോട് ബ്യൂറോയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അപമാനകരമായ സംഭവം ഉണ്ടായിരിക്കുന്നത്. രാത്രികാലങ്ങളില്‍ പോലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് അഭയകേന്ദ്രമാകേണ്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനകത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്ന് ക്രമസമാധാനം കൈകാര്യം ചെയ്യുന്ന പൊലിസും കെ.എസ്.ആര്‍.ടി.സി അധികൃതരും ഗൗരവത്തിലെടുക്കണം. നേരത്തേയുറങ്ങുന്ന കാസര്‍കോട് നഗരത്തില്‍ പകല്‍വെളിച്ചത്തില്‍പോലും സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതി ഗൗരവത്തിലെടുക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് സണ്ണിജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad