Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച


ബദിയടുക്ക (www.evisionnews.in): വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് തകര്‍ത്ത് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച മൂന്നരപവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു. കുമ്പഡാജെ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ബദിയടുക്ക ബോളുകട്ടയിലെ ജ്ഞാനദേവ രാജരത്‌നയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

ജ്ഞാനദേവയും കുടുംബവും കഴിഞ്ഞ ദിവസം വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്ത് പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. ബദിയടുക്ക പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kasaragod-news-badiyakukka-gold-clark-police-theft

Post a Comment

0 Comments

Top Post Ad

Below Post Ad