Type Here to Get Search Results !

Bottom Ad

സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നു

തൃശൂര്‍ (www.evisionnews.in): സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നു. തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വഴിയരികിലാണ് ഇരുവരെയും രക്തം വാര്‍ന്ന് ബോധരഹിതമായ നിലയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം സുഹൃത്തക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. 

ഇവരിലൊരാളുടെ ഭാര്യയെ ഏതാനും ചിലര്‍ ശല്യം ചെയ്തതിനെ ചൊല്ലി ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനിന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കൊലപാതക സംഘത്തില്‍ 12 പേരുള്ളതായും സൂചന ലഭിച്ചു. തലക്കേറ്റ പരുക്കില്‍ നിന്ന് രക്തം വാര്‍ന്ന് മണിക്കൂറോളം റോഡില്‍ കിടന്നതാണ് മരണകാരണമെന്ന് കരുതുന്നു. നൂറല്‍ എസ്പി, ചാലക്കുടി ഡിൈവഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.


Keywords: Kerala-news-killed-two-men

Tags

Post a Comment

0 Comments

Top Post Ad

Below Post Ad