Type Here to Get Search Results !

Bottom Ad

കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പള്ളം ഏല്‍ക്കാനയിലെ സനത് കുമാര്‍ (42), ഭാര്യ ജ്യോതി (39), മക്കളായ കൃഷ്ണപ്രസാദ് (15), ആതിഥ്യ (ആറ്) എന്നിവരെ മംഗലാപുരം ഇന്ത്യാന ആശുപത്രിയിലും കണ്ണൂര്‍ പഴയങ്ങാടിയിലെ വിഗ്‌നേശി(22)നെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ബദിയടുക്കയില്‍ നിന്ന് ഏല്‍ക്കാനയിലേക്ക് പോവുകയായിരുന്ന സനത് കുമാറും കുടുംബവും സഞ്ചരിച്ച കാറില്‍ പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന വിഗ്‌നേഷ് ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.


Keywords: Kasaaragod-news-badiyadukka-accident-car

Post a Comment

0 Comments

Top Post Ad

Below Post Ad