Type Here to Get Search Results !

Bottom Ad

കാമുകനുമായുള്ള തര്‍ക്കം: വനിതാ എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ വിഷംകഴിച്ച് മരിച്ചു


കോയമ്പത്തൂര്‍ (www.evisionnews.in): കാമുകനുമായുള്ള വഴക്കിനെതുടര്‍ന്ന് വനിതാ എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ വിഷം കഴിച്ചു മരിച്ചു. കോയമ്പത്തൂര്‍ അന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹേമലത (44)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. 

ബാലചന്ദ്രന്‍ എന്നയാളുമായി മൂന്നു വര്‍ഷമായി ഹേമലത അടുപ്പത്തിലായിരുന്നു. എന്നാല്‍, കുറേനാളായി ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഹേമലതയെ കാണാന്‍ ബാലചന്ദ്രന്‍ സ്റ്റേഷനിലെത്തിയിരുന്നു. പതിവ് കലഹത്തിനിടെ പ്രകോപിതയായ ഹേമലത സ്റ്റേഷന്റെ തൊട്ടടുത്ത പണിതീരാത്ത കെട്ടിടത്തിലെത്തി വിഷം കഴിക്കുകയായിരുന്നു. സ്റ്റേഷനില്‍ തിരിച്ചെത്തിയ ഇവര്‍ ഛര്‍ദ്ദിക്കുന്നതു കണ്ട് കാര്യം തിരക്കിയ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് പ്ലസ് ടുവിനു പഠിക്കുന്ന മകനുണ്ട്. ഹേമലതയുടെ ഭര്‍ത്താവ് എഞ്ചിനിയറാണ്.


Keywords: Kasaragod-news-hemalatha-police-station-suicide-news


Tags

Post a Comment

0 Comments

Top Post Ad

Below Post Ad