Type Here to Get Search Results !

Bottom Ad

നിര്‍ഭയ- ക്രൈം മാപ്പിംഗ് അവലോകന ശില്‍പശാല നടത്തി


കാസര്‍കോട്(www.evisionnews.in)ജില്ലാകുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ- ക്രൈം മാപ്പിംഗ് തുടര്‍ അവലോകന ശില്‍പശാല നടത്തി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് പോലീസ് മേധാവി പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭ്യമാണെന്നും അതിക്രമങ്ങളെ മൂടിവെക്കാതെ ധൈര്യസമേതം തുറന്ന് പറയാനുള്ള ആര്‍ജവം പൊതുസമൂഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ആഭ്യന്തര വകുപ്പിന്റെയും സാമൂഹികനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നിര്‍ഭയ പദ്ധതി ജില്ലയില്‍ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി ബേഡഡുക്ക, കയ്യൂര്‍ ചീമേനി , കിനാനൂര്‍- കരിന്തളം, പിലിക്കോട്, വലിയപറമ്പ് എന്നീ നിര്‍ഭയ പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി ക്രൈംമാപ്പിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തദ്ദേശ സ്വയംഭരണ പ്രദേശത്തെ സ്ത്രീ സൗഹൃദ - നിര്‍ഭയ പ്രദേശമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ വിവിധ തലങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ,പരിഹാരമാര്‍ഗങ്ങള്‍ എന്നീ വിഷയത്തില്‍ ശില്‍പശാലയില്‍ ക്ലാസ്സെടുത്തു. നിര്‍ഭയ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad