Type Here to Get Search Results !

Bottom Ad

ആദൂര്‍ എസ്‌.ഐയെ സസ്‌പെന്റ്‌ ചെയ്യണം-വ്യാപാരി വ്യവസായി ഏകോപന സമിതി


ബോവിക്കാനം: (www.evisionnews.in) ബോവിക്കാനത്തെ കടകളില്‍ ഇരച്ചുകയറി പരാക്രമണം കാട്ടിയ ആദൂര്‍ എസ്‌.ഐ സന്തോഷിനെ സര്‍വ്വീസില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ്‌ അടിയന്തിര യോഗം ആവശ്യപ്പെട്ടു. എസ്‌.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ഭയമായി സര്‍വ്വീസ്‌ നടത്താന്‍ അവസരമൊരുക്കണമെന്നും ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ്‌ യൂണിയന്‍ ബോവിക്കാനം യൂണിറ്റും ആവശ്യപ്പെട്ടു. നാടിനും കച്ചവടത്തിനും സംരക്ഷണം ഒരുക്കേണ്ടവര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നത്‌ ആശങ്കാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad