Type Here to Get Search Results !

Bottom Ad

തിരുമുറ്റത്ത് : സാഹിത്യ സംഗമം ജനുവരി 8 മുതല്‍

evisionnews

കാസര്‍കോട്: (www.evisionnews.in)നാല് പതിറ്റാണ്ട് മുമ്പ് സമസ്ത കേരള സാഹിത്യ സമ്മേളനത്തിന് വേദിയായ ടി. ഉബൈദിന്റെ മണ്ണിലേക്ക് 'തിരുമുറ്റത്ത്' പരിപാടിയുമായി പ്രമുഖ സാഹിത്യ നായകന്മാരും ചലച്ചിത്ര-ചിത്രകലാ രംഗത്തെ പ്രമുഖരും ഒരുവട്ടം കൂടി വിരുന്നെത്തുന്നു. 

വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ എന്‍.എസ് മാധവന്‍, യു.എ ഖാദര്‍, ബോസ് കൃഷ്ണമാചാരി, ലാല്‍ജോസ്, റഫീഖ് അഹമ്മദ്, ഡി.ജി.പി. ജേക്കബ് തോമസ്, റോബിന്‍ തിരുമല, മുരുകന്‍ കാട്ടാക്കട, ഫൈസല്‍ എളേറ്റില്‍, സന്തോഷ് ഏച്ചിക്കാനം, ദിവാകരന്‍ വിഷ്ണുമംഗലം, ബാര ഭാസ്‌കരന്‍, പ്രകാശ് ബാരെ, റുഖയ എം.കെ, ഇ.പി രാജഗോപാലന്‍, പി. അപ്പുക്കുട്ടന്‍, പി.വി കൃഷ്ണന്‍, ഇബ്രാഹിം ബേവിഞ്ച, പി.വി.കെ പനയാല്‍, മാങ്ങാട് രത്‌നാകരന്‍ തുടങ്ങിയ സാഹിത്യ-സാംസ്‌കാരിക നായകര്‍ സംബന്ധിക്കും. 

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1991-92 എസ്.എസ്.എല്‍.സി ബാച്ചിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'തിരുമുറ്റത്ത്' എന്ന പേരില്‍ നാലുനാള്‍ നീണ്ട് നില്‍ക്കുന്ന സാഹിത്യ സംഗമത്തിനും കലാ പ്രദര്‍ശനത്തിനും ഗുരുവാദരത്തിനും കുടുംബസംഗമത്തിനും വേദിയൊരുങ്ങുന്നത്. 2016 ജനുവരി 8, 9, 10, 11 തീയതികളിലായി ഗവ. മുസ്ലിം ഹൈസ്‌കൂള്‍, കാസര്‍കോട് ടൗണ്‍ ഹാള്‍, നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക. 

ജനുവരി 8ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുസ്ലിം ഹൈസ്‌കൂളില്‍ സാഹിത്യ സായാഹ്നം പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും. ടി.എ ഷാഫി സ്വാഗതമാശംസിക്കും. അംബികാസുതന്‍ മാങ്ങാട്, പ്രകാശ് ബാരെ, റുഖയ എം.കെ, ടി.ഇ അബ്ദുല്ല, ഖാദര്‍ തെരുവത്ത്, എന്‍.എ അബൂബക്കര്‍, കെ.എ. മുഹമ്മദ് ബഷീര്‍, ടി.എ അബൂബക്കര്‍, നൗഫല്‍ തളങ്കര, അബ്ദുഷറഫ്, മഹ്മൂദ് കെ.കെ സംബന്ധിക്കും. എരിയാല്‍ ഷരീഫ് നന്ദി പറയും. 

വൈകിട്ട് 5 മണിക്ക് മുസ്ലിം ഹൈസ്‌കൂളില്‍ പ്രശസ്ത ചിത്രകാരന്‍ ബാര ഭാസ്‌കരന്റെ 'തായ്‌വേരുകളുടെ വിടവാങ്ങല്‍' ചിത്രപ്രദര്‍ശനം ലോക പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ഇ.പി രാജഗോപാലന്‍, ജി.ബി വത്സന്‍, പി.വി ജയരാജന്‍, എ. അബ്ദുല്‍ റഹ്മാന്‍, എം.പി ഷാഫി ഹാജി, കെ.എസ് അന്‍വര്‍ സാദത്ത്, കെ.എം സുലൈമാന്‍ സംബന്ധിക്കും. മുജീബ് അഹ്മദ് സ്വാഗതവും ബിഷ്‌റുദ്ദീന്‍ നന്ദിയും പറയും. 

6.30ന് നടക്കുന്ന 'നൊസ്റ്റാള്‍ജിയ ലാല്‍ജോസിനൊപ്പം' പരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് സംബന്ധിക്കും.

7 മണിക്ക് ഗുരുവാദരം ചടങ്ങില്‍ 1991-92 കാലഘട്ടത്തിലെ 35ഓളം അധ്യാപകരെ ആദരിക്കും. അക്കാലത്ത് മുസ്ലിം ഹൈസ്‌കൂളില്‍ പഠിപ്പിച്ച, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അധ്യാപകര്‍ ചടങ്ങിനെത്തും. 

9ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 1991-92 എസ്.എസ്.എല്‍.സി ബാച്ചിന്റെ കുടുംബസംഗമം ഗഫൂര്‍ ഊദ് ഉദ്ഘാടനം ചെയ്യും. അബ്ദുഷറഫ് അധ്യക്ഷത വഹിക്കും. നൗഷാദ് അലി, ഹംസ എച്ച്.എം., ഫസല്‍ കെ.കെ പുറം, ടി.എം ഷറഫുദ്ദീന്‍, ടി.എ മുഹമ്മദ് സലിം, സി.എ മന്‍സൂര്‍ അലി, ഫൈസല്‍ മാസ്റ്റര്‍, എന്‍.എ ഇംതിയാസ്, അമീന്‍ മാസ്റ്റര്‍, കെ.എം ഹക്കിം, ടി.എച്ച് ഖലീല്‍ സംബന്ധിക്കും. സിയാദ് കെ.എം സ്വാഗതവും യാസീന്‍ ഹനീഫ് നന്ദിയും പറയും. 4 മണി മുതല്‍ കളിയരങ്ങ് എന്ന പേരില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 

10ന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ 10 മണി വരെ മുസ്ലിം ഹൈസ്‌കൂളില്‍ കഥാ-കവിതാ രചന മത്സരം നടക്കും. ഹൈസ്‌കൂള്‍/ ഹയര്‍സെക്കണ്ടറി തലത്തിലും കോളേജ് തലത്തിലുമായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ഉപഹാരവും ട്രോഫിയും നല്‍കും. 

രാവിലെ 10 മണിക്ക് സാഹിത്യ സംഗമം പ്രശസ്ത എഴുത്തുകാരന്‍ യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പി. അപ്പുക്കുട്ടന്‍, മാങ്ങാട് രത്‌നാകരന്‍, ഇബ്രാഹിം ബേവിഞ്ച, പി.വി.കെ പനയാല്‍, ഡി.ഡി.ഇ. വി.വി രാമചന്ദ്രന്‍, സണ്ണി ജോസഫ്, നാരായണന്‍ പേരിയ, എല്‍.എ മഹ്മൂദ് ഹാജി, പി.വി സര്‍ഫ്രാസ്, സിയാദ് കെ.എം, എന്‍.എ നൗഷാദ് സംബന്ധിക്കും. മധൂര്‍ ഷരീഫ് സ്വാഗതവും ഹസ്സന്‍ പതിക്കുന്ന് നന്ദിയും പറയും. 

ഉച്ചക്ക് 2 മണിക്ക് രചനാ അനുഭവം എന്ന പരിപാടിയില്‍ സന്തോഷ് ഏച്ചിക്കാനം കഥാ അനുഭവവും ദിവാകരന്‍ വിഷ്ണുമംഗലം കവിതാ അനുഭവവും പങ്കുവെക്കും. പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും. ബാലകൃഷ്ണന്‍ ചെര്‍ക്കള, അഷ്‌റഫലി ചേരങ്കൈ സംബന്ധിക്കും. കെ.കെ മഹ്മൂദ് സ്വാഗതവും നാസിമ ത്വയിബ് നന്ദിയും പറയും. 

വൈകിട്ട് നാല് മണിക്ക് ടി.എ ഷാഫിയുടെ ദേശക്കാഴ്ച പുസ്തക പ്രകാശനവും സാഹിത്യ സംഗമ സമാപനവും നടക്കും. കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ദേശക്കാഴ്ച പുസ്തക പ്രകാശനം ഡി.ജി.പി ഡോ. ജേക്കബ് തോമസ് നിര്‍വഹിക്കും. കഥാ-കവിത മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. കവി മുരുകന്‍ കാട്ടാക്കട, ഫൈസല്‍ എളേറ്റില്‍ മുഖ്യാതിഥികളായിരിക്കും. ടി.എ ഷാഫി സംസാരിക്കും. റഫീഖ് തളങ്കര സ്വാഗതവും ഷുഹൈബ് കെ. നന്ദിയും പറയും. 

11ന് വൈകിട്ട് 5 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കലോത്സവം എന്ന പേരില്‍ ഒപ്പന, സംഘനൃത്തം, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര തിരക്കഥാകൃത്ത് റോബിന്‍ തിരുമല മുഖ്യാതിഥിയായിരിക്കും. ടി.എ ഖാലിദ് അധ്യക്ഷത വഹിക്കും. പി.കെ രഘുനാഥ്, കെ.എം അബ്ദുല്‍ റഹ്മാന്‍, വി.എം മുനീര്‍, മുജീബ് തളങ്കര, പി. രമേശ്, ദിനേഷ് നുള്ളിപ്പാടി, ഷബീര്‍ പൊയക്കര സംബന്ധിക്കും. റാഷിദ് പൂരണം സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറയും.

keywords : thirumuttath-januaaary-first-thalagara-school

Post a Comment

0 Comments

Top Post Ad

Below Post Ad