Type Here to Get Search Results !

Bottom Ad

ജി.കെ.എസ്.എഫ് രണ്ടാം ഘട്ട നറുക്കെടുപ്പ് നടത്തി

കാസര്‍കോട്:(www.evisionnews.in)ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ രണ്ടാം ഘട്ട ദ്വൈവാര നറുക്കെടുപ്പ് ഉപ്പള ഗോള്‍ഡ് കിംഗില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ്‌വൊര്‍ക്കാടി മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍ ജയാനന്ദന്‍, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ, വ്യാപാരി വ്യവസായി നേതാക്കളായ റഫീഖ്, സലീം, ഗോള്‍ഡ് കിങ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു. ജി.കെ.എസ്.എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ സ്വാഗതവും സോണല്‍ മാനേജര്‍ അഷ്‌റഫ് പുളിക്കാല്‍ നന്ദിയും പറഞ്ഞു. ഒന്നാം സമ്മാനമായി സാംസങ് ഗാലക്‌സി എ7 മൊബൈല്‍ ഫോണും, രണ്ടാം സമ്മാനം മൂന്ന് പേര്‍ക്ക് 10,000 രൂപ വീതവും മൂന്നാം സമ്മാനമായി ആഭ്യന്തര വിമാന ടിക്കറ്റും നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad