Type Here to Get Search Results !

Bottom Ad

റോഡ്‌ തരു വെള്ളം തരാം: വാട്ടര്‍ അതോറിറ്റി കയ്യടക്കിവെച്ച റോഡ്‌ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ രണ്ടാംഘട്ട സമരത്തിന്‌ വെള്ളിയാഴ്‌ച ധര്‍ണ സമരം


ബോവിക്കാനം:(www.evisionnews.in) തകര്‍ന്നുകിടക്കുന്ന റോഡ്‌ നന്നാക്കാമെന്ന ഉറപ്പ്‌ അധികൃതര്‍ കാറ്റില്‍പറത്തിയതില്‍ പ്രതിഷേധിച്ച്‌ ബാവിക്കര പ്രദേശത്തുകാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച രാവിലെ പത്തു മണിക്ക്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ ബാവിക്കര പമ്പ്‌ സ്റ്റേഷനുമുന്നില്‍ സൂചന ധര്‍ണ സമരം നടത്തും. റോഡ്‌ തരു വെള്ളം തരാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ സമരം. അധികൃതല്‍ നിഷേധാത്മക നിലപാട്‌ തുടര്‍ന്നാല്‍ ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ള പമ്പിംഗ്‌ തടയുന്നതടക്കമുള്ള സമരങ്ങള്‍ക്കാണ്‌ നാട്ടുകാര്‍ തയാറടെക്കുന്നത്‌. മുതലപ്പാറ-നുസ്രത്ത്‌ നഗര്‍- ബാവിക്കര റോഡ്‌ വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ കയ്യടക്കിവെച്ചിരിക്കുകയാണ്‌. റോഡ്‌ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറാവണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞവര്‍ഷം നാട്ടുകാരുടെ നേതൃത്വത്തില്‍ ബാവിക്കരയിലെ വാട്ടര്‍ പമ്പിംഗ്‌ സ്റ്റേഷന്‍ ഉപരോധിക്കുകയും കുടിവെള്ളം തടയുകയും ചെയ്‌തിരുന്നു. കാസര്‍കോട്‌ നഗരസഭയ്‌ക്കു പുറമെ നാലു പഞ്ചായത്തുകളിലേക്ക്‌ വെള്ളമെത്തുന്ന ബാവിക്കരയിലെ കുടിവെള്ള പമ്പിംഗ്‌ മുടങ്ങിയതോടെ അധികൃതര്‍ ഉണരുകയും നാട്ടുകാരെ ചര്‍ച്ചയ്‌ക്ക്‌ വിളിക്കുകയും ചെയ്‌തു. ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തില്‍ എം.എല്‍.എമാരടക്കം സംബന്ധിച്ച യോഗത്തില്‍ റോഡിന്റെ പണി ഉടന്‍ തുടങ്ങുമെന്നും ഇതിനായി വാട്ടര്‍ അതോറിറ്റി തുക മാറ്റിവെക്കുമെന്നും അറിയിച്ചു. ഇതോടെ നാട്ടുകാര്‍ സമരത്തില്‍ നിന്ന്‌ പിന്മാറുകയും ചെയ്‌തു. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും റോഡ്‌ പണി തുടങ്ങിയില്ല. നീക്കിവെച്ച ഫണ്ട്‌ പാഴായി പോയതായും വിരവമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ നാട്ടുകാര്‍ രണ്ടാംഘട്ട സമരത്തിന്‌ തയാറെടുത്തിരിക്കുന്നത്‌. 
ബാവിക്കര വലിയ ജമാഅത്ത്‌ പള്ളി, ബാവിക്കര മഖാം, വലിയ വീട്‌ തറവാട്‌, അരമനപ്പടി ക്ഷേത്രം, ബാവിക്കരസ്‌കൂള്‍, മദ്രസ തുടങ്ങി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ദിക്കിലേക്ക്‌ നിരവധി വാഹനങ്ങള്‍ എത്തുന്നു. എന്നാല്‍ കുത്തനെയുളള കയറ്റമടക്കം വീതി കുറഞ്ഞതിനാല്‍ അപകടവും പതിവാണ്‌. റോഡ്‌ വീതി കൂട്ടാനോ നന്നാക്കുവാനോ വാട്ടര്‍ അതോറിറ്റി തയാറാവുന്നില്ല. 
ഇനിയും നിഷേധാത്മക നിലപാട്‌ തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ ഒരുങ്ങുമെന്ന്‌ നാട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കി. നാട്ടിലേക്ക്‌ ഒരിറ്റം വെള്ളം നല്‍കാതെ മറ്റു നാടിലേക്ക്‌ വെള്ളം കൊണ്ടുപോകുമ്പോള്‍ പ്രതിഷേധിക്കാത്ത ഗ്രാമവാസികളുടെ റോഡ്‌ സൗകര്യം കൂടി നിഷേധിക്കുന്നതിനെതിരെയാണ്‌ റോഡ്‌ തരു വെള്ളം തരാം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം നടത്തുന്നത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad