ജിദ്ദ:(www.evisionnews.in) രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏതാണ്ട് അമ്പത് ശതമാനമാണ് വര്‍ദ്ധന. ലിറ്ററിന് 45 ഹലാല (പൈസ) ഉണ്ടായിരുന്ന പെട്രോളിന് 90 ഹലാലയും ആയിരിക്കും ഇനി വില. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിരന്തരം അവലോകനംചെയ്ത് ആവശ്യമെങ്കില്‍ പുനക്രമീകരണം ചെയ്യുന്ന സാഹചര്യത്തിലേയ്ക്ക് സൗദി നീങ്ങുകയാണ്.
പുതുക്കിയ വിലനിലവാരം ജനുവരിയില്‍ പ്രാബല്യത്തില്‍വരും. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് പാചകവാതകത്തിന്റെ വില വര്‍ധിക്കില്ലെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു. ഗ്യാസ് വിലയിലെ മാറ്റം വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളതിന് മാത്രമായിരിക്കുമെന്നും മന്ത്രാലയം ടിറ്റ്വറിലൂടെ വിശദീകരിച്ചു.
തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട സൗദിയുടെ 2016ലെ പുതിയ പൊതുബജറ്റ് 326.2 ബില്യന്‍ റിയാല്‍ കമ്മി കാണിക്കുന്നുണ്ട്.840 ബില്ല്യന്‍ റിയാല്‍ ചിലവും 513.8 ബില്ല്യന്‍ റിയാല്‍ വരവും കാണിക്കുന്നതാണ് ബജറ്റ്. ചിലവുകള്‍ കാര്യക്ഷമമാക്കേണ്ട വര്‍ഷമാണ് ഇതെന്ന് ബജറ്റ് പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്മാന്‍ രാജാവ് പറഞ്ഞു. ലോക വിപണിയില്‍ വമ്പിച്ച തോതില്‍ എണ്ണ വിലയിടിവ് നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് കമ്മി ബജറ്റ്. എന്നാല്‍, തുടങ്ങിവെച്ച പദ്ധതികളോ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളോ ഉപേക്ഷിക്കില്ലെന്ന് രാജാവ് പ്രഖ്യാപിച്ചു.
Keywords: international-news-soudi-electricity-water-increased-rate

Post a Comment
0 Comments