ചെമ്മനാട്:(www.evisionnews.in) പുതിയ പള്ളി സബീലു റഷാദ് സെക്കന്ററി മദ്രസ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സബീലുല്‍ ഹുദ സബീല് റഷാദ് സെക്കന്ററി മദ്രസയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ അക്കാദമിക് എക്‌സല്ലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.2014-15 ആദ്യയന വര്ഷത്തെ അവാര്‍ഡിന് അര്‍ഹരായ മുഹമ്മദ് ശര്‍സില്‍ ,ഫതിമത്തു സ്വഫ എന്നിവര്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും സബീലു റഷാദു സെക്കന്ററി മദ്രസ സദര്‍ മുഅല്ലിമും സബീലുല്‍ ഹുദ രക്ഷാധികാരിയുമായ എം .കെ . സൈദലവി മൗലവി വിതരണം ചെയ്തു .സബീലുല്‍ ഹുദ പ്രസിഡന്റ് സി .എച് .സാജു ,ജനറല്‍ സെക്രടറി മുഹമ്മദ് മാസിന്‍ ,ട്രഷറര്‍ അസ്ലം ,പുതിയപള്ളി ട്രഷറര്‍ കെ.ബി ഷാജഹാന്‍ ,മദ്രസ പി.ടി.എ പ്രസിഡന്റ് നസീര്‍ ,പുതിയപള്ളി യു.എ.ഇ കമ്മിറ്റി ജോയിന്റ് സെക്രട്ടറി റിയാസ്, ഇര്‍ഫാന്‍ ചിറാക്കല്‍ , എന്നിവര്‍ സബന്ധിച്ചു

Post a Comment
0 Comments