കാഞ്ഞങ്ങാട് (www.evisionnews.in): വിവാഹത്തിന് അവധിയെടുത്ത് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളിക്കര കൊട്ടോടിയിലെ അപ്പക്കുഞ്ഞിയുടെ മകന്‍ പി. പ്രസാദി (33)നെയാണ് വീട്ടിനു സമീപത്തെ പറമ്പില്‍ വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം 30ന് വിവാഹം നടക്കേണ്ടതായിരുന്നു. മുള്ളേരിയ സ്വദേശിനിയാണ് വധു. രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രസാദ് കല്യാണത്തിനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു. സുഹൃത്തുക്കളേയും ബന്ധുക്കളേയും പ്രസാദ് കല്യാണത്തിന് ക്ഷണിച്ചിരുന്നു. കല്യാണത്തിന് 26 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് യുവാവ് ജീവനൊടുക്കിയത്.
മാതാവ് :കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങള്‍: കൃഷ്ണന്‍, രവി (ഇരുവരും ഗള്‍ഫ്), പ്രവീണ്‍ (ടയര്‍ വര്‍ക്ക്‌സ്, ഇരിയ), ഉഷ (പെരിയ), ലക്ഷ്മി (ചെറുപുഴ).
Keywords: Kasaragod-news-kand-gulfukaran-suicide-before-marriage-

Post a Comment
0 Comments