തിരുവനന്തപുരം (www.evisionnews.in): അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന് ജപ്തി നോട്ടീസ്. തിരുവനന്തപുരത്തെ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിച്ച കാലയളവില്‍ അദ്ദേഹത്തിന്റെ പേരില്‍ എടുത്ത 2724800 എന്ന നമ്പറിലെ ലാന്‍ഡ് ഫോണ്‍ ഉപയോഗിച്ചതിന് വന്ന ബില്‍ തുകയായ 1026 രൂപ അടയ്ക്കാത്തിനാണ് ബി.എസ്.എന്‍.എല്‍ ജപ്തി നോട്ടീസ് നല്‍കിയത്. രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞ ശേഷമെടുത്ത പ്രത്യേക ഫോണ്‍ നമ്പറിലാണ് കുടിശ്ശിക.
ബില്‍ തുക അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുവിലൂടെ തിരിച്ചുപിടിക്കാനാണ് നിര്‍ദേശം. എന്നാല്‍ ബില്‍ കുടിശിക കാര്യം ബി.എസ്.എന്‍.എല്‍ മുമ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ബില്‍ തുക അടയ്ക്കുന്നതിന് നടപടി സ്വീകരിച്ച് കഴിഞ്ഞതായി രാജ്ഭവന്‍ വ്യക്തമാക്കി.

Post a Comment
0 Comments