Type Here to Get Search Results !

Bottom Ad

ആരോപണങ്ങള്‍ തെളിയിക്കട്ടെ: വിഎസിന്റെ ഹരജിയെ പേടിയില്ല - വെള്ളാപ്പള്ളി


കൊല്ലം (www.evisionnews.in): മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കട്ടെ. വിജിലന്‍സ് കോടതിയില്‍ വി.എസ് നല്‍കിയ ഹര്‍ജിയെ ഒട്ടും ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് വി.എസ്. ഒരു പച്ച കടിച്ചാല്‍ അടുത്തതിലേയ്ക്ക് പോകും. ഇടതു, വലതു മുന്നണികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സമത്വ മുന്നേറ്റ യാത്രയുടെ ശോഭ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇനി എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഈ ശോഭ ഇരട്ടിയാകും. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമില്ലാത്ത മാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുവരും അവരുടെ ഭാരവാഹികള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ വരെ ഞാന്‍ വര്‍ഗീയവാദിയാണെന്ന് ആരും പറഞ്ഞിരുന്നില്ല. സമത്വ മുന്നേറ്റ യാത്ര തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ വര്‍ഗീയവാദിയായി. എന്നാല്‍, സമത്വ മുന്നേറ്റയാത്രയെ വരവേല്‍ക്കാന്‍ പല സ്ഥലങ്ങളിലും കൃസ്ത്യാനികളും മുസ്ലിംകളുമുണ്ടായിരുന്നുവെള്ളാപ്പള്ളി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad