Type Here to Get Search Results !

Bottom Ad

എസ്.ടി.യു ദേശീയ സമ്മേളനം ജില്ലയില്‍ നിന്ന് 500 പ്രതിനിധികള്‍ സംബന്ധിക്കും


കാസര്‍കോട്: (www.evisionews.in)2016 ജനുവരി 30ന് കോയമ്പത്തൂരില്‍ നടക്കുന്ന എസ്.ടി.യു ദേശീയ സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് 500 പേരെ സംബന്ധിപ്പിക്കാന്‍ എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ഡിസംബര്‍ 17ന് ഡല്‍ഹിയില്‍ ചേരുന്ന എസ്.ടി.യു.എന്‍.എല്‍.ഒ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ 20 പ്രതിനിധികള്‍ സംബന്ധിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള ആദരിച്ചു. എ. അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, എം.എ മക്കാര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, ബി.പി മുഹമ്മദ്, മുജീബ് കമ്പാര്‍, സുബൈര്‍ മാര, ഹമീദ് ബെദിര, കരീം കുശാല്‍ നഗര്‍, ഇബ്രാഹിം പറമ്പത്ത്, മാഹിന്‍ മുണ്ടക്കൈ, കെ.എം.എ ഖാദര്‍, എം.ജി അമീര്‍ ഹാജി, യുനുസ് വടകരമുക്ക്, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബാലനടുക്കം, മുംതാസ് സമീറ, ബാഫാത്തിമ ഇബ്രാഹിം, താഹിറ സത്താര്‍, ആയിഷത്ത് താഹിറ, സമീറ തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി വളപ്പ്, ഖാദര്‍മൊഗ്രാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad