ഹൈദരാബാദ്: (www.evisionnews.in) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബാത്ത്‌റൂമില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുക്കും.അയല്‍വാസിയായ ധനയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ധന ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നിര്‍ധന കുടംബത്തിലെ അംഗമാണ് പെണ്‍കുട്ടി.
ഹൈദരാബാദിലെ മധപൂരിലാണ് വയറുവേദനയെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ കയറിയ 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി പ്രസവിച്ച കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
13 അധ്യാപികമാര്‍ ഉള്‍പ്പെടെ 20 സ്റ്റാഫുകള്‍ സ്‌കൂളില്‍ ഉണ്ടായിട്ടും കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ആര്‍ക്കും അറിവില്ലായിരുന്നു. കുട്ടി ഷാള്‍ കൊണ്ട് എപ്പോഴും വയര്‍ മറച്ചു നടന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുടാതെ സ്‌കൂള്‍ ബാഗ് എപ്പോഴും മറയായി പിടിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Keywords: hyderabad-student-gave-birth-to-child
Post a Comment
0 Comments