ശ്രീനഗര്‍: (www.evisionnews.in) സിനിമാ ചിത്രീകരണത്തിനിടെ നവാഗത സംവിധായകന്‍ കുഴഞ്ഞു വീണു മരിച്ചു. മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) നാണ് മരിച്ചത്. ലഡാക്കില്‍ വച്ചാണ് ബിബ്ലിയോ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് മരണം. ഡാന്‍സിംഗ് ഡെത്ത്, ദി ലാസ്റ്റ് വിഷന്‍ എന്നീ സിനിമകളുടെ സംവിധായകനായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നില്ല.
ഇയ്യിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബിബ്ലിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. അതിശൈത്യം മൂലമാണ് മരണം. സൈറ്റില്‍ തളര്‍ന്ന് വീണ് സാജനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലായിരുന്നു. തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും ഇത് വരെ ഒന്നും പുറത്തിറങ്ങിയിരുന്നില്ല.
Keywords: shrinagar-malayalam-director-dead

Post a Comment
0 Comments