കാസര്‍കോട്:(www.evisionnews.in)ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉത്ഘാടനം ചെയിതു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കാരടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, കാസറഗോഡ് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പാഥൂർ കുഞ്ഞാമു ഹാജി, സുഫൈജ അബൂബക്കർ, പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ, പ്രദീപ് ചന്ദ്രൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ മോഹൻ സ്വാഗതം പറഞ്ഞു. എ ജി സി ബഷീർ സമ്മാനദാനം നടത്തി

Post a Comment
0 Comments