ചണ്ഡീഗഢ് (www.evisionnews.in): നിര്‍ഭയാ വധക്കേസ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹരിയാനയിലെ പ്രാദേശിക കോടതി ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പ്രതികളിലൊരാളും നേപ്പാള്‍ സ്വദേശിയുമായ 17 വയസ്സുകാരനെ ഹരിയാന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിചാരണ ചെയ്ത് വരികയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ റോഹതക് ജില്ലയിലെ ഗഡിഖേരി ഗ്രാമവാസികളാണ്. രാജേഷ്, സുനില്‍, സര്‍വര്‍, മന്‍ബീര്‍, സുനില്‍ എന്ന മധ്വ, പവന്‍, പ്രമോദ് എന്ന പദം എന്നിവരെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കേസിലെ ഒമ്പതാം പ്രതിയായിരുന്ന സോംബീര്‍ വിചാരണക്കിടയില്‍ ആത്മഹത്യചെയ്തിരുന്നു.
കൂട്ടബലാത്സഗം, പ്രകൃതിവിരുദ്ധ ലൈംഗികത, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. നേപ്പാളില്‍ നിന്നും ചികിത്സയ്ക്കായെത്തിയ യുവതിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് കാണാതായ യുവതിയെ നാലിന് ബാഹു അക്ബര്‍ പൂരിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരം വികൃതമാക്കപ്പെട്ടതും നടുക്കുന്നതുമായ നിലയിലായിരുന്നു. റോഹ്ത്തക്കിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലും സംഭവം വൈറലായിരുന്നു.
ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ കേസായിരുന്നു റോഹ്ത്തക്കിലേത്. ഡല്‍ഹി പീഡനകേസിലും പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. ഇയാളെ വിട്ടയച്ച പശ്ചാത്തലത്തില്‍ ബാലനീതി നിയമം ഭേഗദതി ചെയ്യണമെന്ന് ആവശ്യം ശക്തമായിരിക്കുകയും അത് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഹ്ത്തക് കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: National-hariyaana-women-rapped-february-akbar-court-22

Post a Comment
0 Comments