Type Here to Get Search Results !

Bottom Ad

പത്താംതരം തുല്യതാ കോഴ്‌സ് ഉദ്ഘാടനം

കാസര്‍കോട് പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷന്‍ വഴി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ് പത്താം ബാച്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഈ മാസം 26 ന് രാവിലെ 10 ന് തൃക്കരിപ്പൂര്‍ ഗവ:ഹൈസ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ജില്ലയിലെ മുതിര്‍ന്ന പഠിതാവിനു പുസ്തകം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ ജനപ്രതിനിധികളും പഠിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.ജില്ലയില്‍ 2015-16 വര്‍ഷത്തെ പത്താംതരം കോഴ്‌സില്‍ 1400 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ 21 പഠന കേന്ദ്രങ്ങള്‍ തെരെഞ്ഞടുത്തിട്ടുണ്ട്.പി.എസ്.സി.അംഗീകരിച്ച ഈ കോഴ്‌സിനു പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍,ജില്ലയിലെ എല്ലാ പ്രേരക്മാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad