Type Here to Get Search Results !

Bottom Ad

മഹബ്ബ ഇന്റര്‍ മദ്രസാ ആര്‍ട്ട് ഫെസ്റ്റ് 27ന് മാന്യ മദീന ഗാര്‍ഡനില്‍

evisionnews

മാന്യ (www.evisionnews.in): യുണൈറ്റഡ് മാന്യ സംഘടിപ്പിക്കുന്ന മഹബ്ബ ഇന്റര്‍ മദ്രസ ആര്‍ട്ട് ഫെസ്റ്റ് 27ന് മാന്യ മദീനാ ഗാര്‍ഡനില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ 10ഓളം മദ്രസകളിലെ കലാപ്രതിഭകള്‍ മാറ്റുരക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. 

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഡിവൈഎസ്പി എം.വി. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അര്‍ഷദ് വൊര്‍ക്കാടി മുഖ്യാതിഥികളായിരിക്കും. ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന പ്രവാസി വ്യാപാരി ഇബ്രാഹിം നാട്ടക്കല്‍, ദുബൈ ഹോളി ഖുര്‍ആന്‍ മത്സര വിജയി മുനീബ് ഹുസൈന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയി ഷാക്കിര്‍ അഹമദ് ബിലാല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തെരുവത്ത് നജാത്തുല്‍ ഇസ്ലാം സംഘത്തിന്റെ സ്വലാത്ത് മജ്‌ലിസും ഉണ്ടായിരിക്കും.


Keywords: Kasaragod-news-manya-madrasa-art-fest-mla-inagurationa

Post a Comment

0 Comments

Top Post Ad

Below Post Ad