Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മാർച്ച് കാസർകോട് മേഖലയിൽ വിവിധ പ്രചാരണ പരിപാടികൾ

കാസർകോട്:(www.evisionnews.in) നിർദ്ദിഷ്ട അറബിക്ക് സർവ്വകലാശാല നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമീറ്റി ഡിസംബർ 17ന് സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമീറ്റിയുടെ കീഴിൽ വിവിധ പ്രചാരണ പരിപാടികൾ സംഘടിക്കുന്നു പ്രചാരണത്തിന്റെ ഭാഗമായി മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവിയുടെയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവിയുടെയും നേതൃത്വത്തിൽ .ക്ലസ്റ്റർ തല പര്യടനം നടത്തും നാൽ ക്ലസ്റ്ററിലുള്ള 20 ശാഖയിലും ക്ലസ്റ്റർ ഭാരവാഹികൾ പര്യടനം നടത്തും ഉളിയത്തടുക്ക കസ്റ്ററിലെ ശാഖ പര്യടനത്തിന് എം.എ ഖലീൽ നിസാമുദ്ധീൻ ഹിദായത്ത് നഗർ, ജലീൽ പി.എ, ഹാരിസ് എസ് പി നഗർ, അലി ഉളിയത്തടുക്കയും അണങ്കൂർ കസ്റ്ററിലെ ശാഖ പര്യടനത്തിന് ഹാരിസ് ബെദിര, ശിഹാബ് അണങ്കൂർ, ഫാറൂഖ് കൊല്ലാമ്പാടി 'സാലിം ബെദിരയും, മൊഗ്രാൽപുത്തൂറിലെ ശാഖ പര്യ പടനത്തിന് ജൗഹർ ഹുദവി, അഷ്റഫ് റഹ്മാനി, സുഹൈൽ‌ ഫൈസി ,സിദ്ധീഖ് കമ്പാർ തുടങ്ങിയവരും തളങ്കര ക്ലസ്റ്ററിലെ ശാഖ പര്യടനത്തിന് അർഷാദ് ഹുദവി, ബഷാൽ തളങ്കര, സിറാജുദീൻ ഖാസി ലൈൻ, എന്നിവർ നേത്യത്തും കെടുക്കും ശാഖയിൽ വിളംബര ജാ ഥയും ക്ലസ്റ്ററിൽ സമര കൂട്ടയ്മയും സംഘടിപ്പിക്കും മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അദ്യക്ഷത വഹിച്ചു മേഖല ജനറൽ സെക്രട്ടറി ഇർശാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു സത്താർ ഹാജി അണങ്കൂർ മുനീർ ഹാജി അണങ്കൂർ ,ബ ശാൽ തളങ്കര, ഹാരിസ് ബെദിര, ഉമറുൽ ഫാറൂഖ് ദാരിമി, പി.എ ജലീൽ ഹിദായത്ത് നഗർ, സാലിം ബെദിര, ശിഹാബുദ്ധീൻ അണങ്കൂർ അബൂബക്കർ സിദ്ധീഖ് കമ്പാർ, ഹാശിം ഹുദവി, സലാഹുദ്ധീൻ ബെദിര, ശബീർ ടി.എ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad