Type Here to Get Search Results !

Bottom Ad

എയ്ഡ്‌സ് ദിനത്തില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ പരിപാടിയുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍


ആലംപാടി (www.evisionnews.in): ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ കാന്‍ഡില്‍ ലൈറ്റ് വിജില്‍ പരിപാടിയുമായി ആലംപാടിയിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍. സംഗമത്തില്‍ മെഴുക് തിരി വെളിച്ചത്തില്‍ എയ്ഡ്‌സ് ലോഗോ ഒരുക്കിയതോടെ വേറിട്ട കാഴ്ചയായി മാറി.



എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണി സംഗമം ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി മുഖ്യാതിഥിയായിരുന്നു. സി.എ അബ്ദുല്‍ റഹ്മാന്‍, അനസ് എതിര്‍ത്തോട്, അബ്ദുല്ല ഗോവ, ഹമീദ് മിഹ്‌റാജ്, മാഹിന്‍ മേനത്ത്, മൊയ്തു കേറ്റത്തില്‍, ഷാനിഫ് നെല്ലിക്കട്ട, മുബാരിസ്, ഖാലിദ് ഷാന്‍, അജ്മല്‍ മിര്‍ഷാന്‍, മുന്‍സീര്‍ സംബന്ധിച്ചു. ഉവൈസ് പി.വി സ്വാഗതവും ജീലാനി നന്ദിയും പറഞ്ഞു.

Keywords: Kasaragod-news-alambady-aids-candle-light-vigil-msf-

Post a Comment

0 Comments

Top Post Ad

Below Post Ad