Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്

കാസര്‍കോട് (www.evisionnews.in): മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ എച്ച്.ഐ.വി പരിശോധന ലാബുകളില്‍ നിന്നുള്ള കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്. 

2005ല്‍ സംസ്ഥാനത്ത് 2627 പേര്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2015 ഒക്‌ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 1076 പേരായി എച്ച്.ഐ.വി ബാധിതര്‍ ചുരുങ്ങിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2006ല്‍ 3348ഉം 2007ല്‍ 3972ഉം ആയിരുന്ന എച്ച്.ഐ.വി ബാധിതരുടെ എണ്ണം 2008 മുതല്‍ 2015 വരെ കുറഞ്ഞു വരുന്നതയാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. 2012ല്‍ 2000ത്തിനു താഴെയാണ് എച്ച്.ഐ.വി ബാധിതര്‍.

2002 മുതല്‍ 2015 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തിരുവനന്തപുരമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ള ജില്ല (5357), കുറവ് വയനാടും (247). മലബാറിലെ ജില്ലകളില്‍ കോഴിക്കോട്ടാണ് എച്ച്.ഐ.വി ബാധിതര്‍ കൂടുതലുള്ളത് (4180), മലപ്പുറം (546), കണ്ണൂര്‍ (1557), കാസര്‍കോട് (1309).

ലോകത്ത് 3.69 കോടിയാണ് എച്ച്.ഐ.വി ബാധിതര്‍. 2014ല്‍ 21 ലക്ഷം പേര്‍ക്കാണ് ബാധിച്ചത്. ഇവരില്‍ 2.4 ലക്ഷം കുട്ടികളാണ്. ലോകത്ത് ഒന്നരക്കോടി പേര്‍ ഇതിനുളള ചികിത്സ നടത്തിവരുന്നു. ഇന്ത്യയില്‍ 20.88 ലക്ഷം പേര്‍ക്ക് അണുബാധയുണ്ട്. ഇതില്‍ 83 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുളളവരാണ്. 39 ശതമാനം പേര്‍ സ്ത്രീകളും ഏഴ് ശതമാനം കുട്ടികളും.

എയ്ഡ്‌സിനെതിരെ നടക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയത്. സംസ്ഥാന എയ്്ഡ്‌സ് നിയന്ത്രിത സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ്, ഉഷസ്, സുരക്ഷ, പുലരി, റെഡ് റിബണ്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ വിലയേറിയത് തന്നെയാണ്. കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍സ് കൗണ്‍സിലും സ്‌കൂളുകളും കോളജുകളിലും പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബ്ബുകളും ഈ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുളള എ.ആര്‍.ടി ചികിത്സാ കേന്ദ്രമായ ഉഷസില്‍ ഇതുവരെയായി 10206 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ബോധവല്‍ക്കരണമുള്‍പ്പടെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വ്യാപിക്കാതിരിക്കാനുള്ള തീവ്രശ്രമമാണ് ഇത്തരം ഏജന്‍സികള്‍ മുഖേനെ സംസ്ഥാനത്ത് നടന്നുവരുന്നത്. 

Keywords: Kasaragod-aids-art-decreasing--karippody-

Post a Comment

0 Comments

Top Post Ad

Below Post Ad