Type Here to Get Search Results !

Bottom Ad

കരുണ സ്‌കൂളില്‍ സ്‌നേഹസ്പര്‍ശമായി അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി പ്രവര്‍ത്തകര്‍


ആലംപാടി (www.evisionnews.in): ശരീരം വളരുമ്പോഴും ബുദ്ധി വളരാതെ ദുരിതമനുഭവിക്കുന്ന ഒരു പറ്റം മക്കളുടെ ഇടയിലേക്ക് സ്‌നേഹ സാന്ത്വനവുമായി അറ്റ്‌ലസ് സ്റ്റാര്‍ പ്രവര്‍ത്തകരെത്തി. ജന്മനാ ബുദ്ധമാന്ദ്യം സംഭവിച്ച വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ പഠിക്കുന്ന കരുണ സ്‌പെഷ്യല്‍ സൂകൂളിലേക്കാണ് സ്‌നേഹമധുരവുമായി അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി പ്രവര്‍ത്തകരെ എത്തിയത്.
മാധ്യമപ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം മുഖ്യാതിഥിയായിരുന്നു. സമൂഹത്തിന്റെ ക്രൂരമായ പരിഹാസങ്ങള്‍ക്ക് പാത്രമാകുന്ന ഇവര്‍ക്ക് അറ്റ്‌ലസ് പ്രവര്‍ത്തകരുടെ സ്‌നേഹ സ്പര്‍ശം കൊടും വെയിലിലെ കുളിര്‍ മഴയായി.

Keywords: Kasaragod-news-karuna-school

Post a Comment

0 Comments

Top Post Ad

Below Post Ad