കണ്ണൂര്‍ (www.evisionnews.in): കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം വെല്ലുവിളിച്ചും പ്രതിസന്ധിയില്‍ തളച്ചിട്ടും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ താരമായി മാറിയ കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതനും കോര്‍പ്പറേറ്ററുമായ പി കെ രാഗേഷ് 'തറവാട്ടിലേക്ക്' മടങ്ങി. തിങ്കളാഴ്ച രാത്രി ഏറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ സുധാകരന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി രാഗേഷിനെ വീണ്ടും ഉള്‍ക്കൊള്ളാന്‍ തയാറായത്. ഇതനുസരിച്ച് രാഗേഷ് ചൊവ്വാഴ്ച നടന്ന സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്യും.
അതേസമയം രാഗേഷിന്റെ 'ഘര്‍വാപസിയെ' സിപിഎം കേന്ദ്രങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാഗേഷിന്റെ ഒറ്റ വോട്ടിനാണ് പ്രഥമ കോര്‍പ്പറേഷനിലെ മേയറായി സിപിഎമ്മിലെ ലത തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങള്‍ വീതവും വിമതനായ രാഗേഷടക്കം ആകെ അമ്പത്തഞ്ചു സീറ്റുകളാണുള്ളത്. ഇപ്പോള്‍ രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ മേയര്‍ ലത രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചുകഴിഞ്ഞു.
എന്നാല്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച താന്‍ രാജിവെക്കില്ലെന്ന് മേയര്‍ ലത മാധ്യമങ്ങളോട് പ്രഖ്യാപിച്ചു കഴിഞ്ഞു. മേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം കാത്തിരിക്കണം. അതിനിടയില്‍ അത്ഭുതങ്ങളും അട്ടിമറികളും നടക്കാനിടയില്ല. താന്‍ സിപിഎമ്മിന് നിരുപാധികമായ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. മേയര്‍ സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്ന് സിപിഎം തന്നെ തീരുമാനിക്കണമെന്നാണ് രാഗേഷിന്റെ നിലപാട്. ഏതായാലും ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതുവര്‍ഷപ്പിറവിയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയരും. ഈ ആരവങ്ങള്‍ക്കിടയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തെ ചുറ്റിപ്പറ്റി പരക്കെ ചര്‍ച്ചകളും മുറുകും.
Keywords: Kannur-news-udf-ldf-corporation-pk-ragesh-mayor-latha

Post a Comment
0 Comments