നീലേശ്വരം:(www.evisionnews.in) കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും പരപ്പ ഗവ.ഹയർസെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എയ്ഡ്സ് ബോധവത്കരണ റാലി നടത്തി. പരപ്പ ടൗണിൽ നടന്ന റാലി കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ മാധവൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനീഷ്കുമാർ, എസ്.എം.സി ചെയർമാൻ ഉസൈൻ പുല്ലാടി, എൻ.സി.സി, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ്, ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, അധ്യാപകർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു.

Post a Comment
0 Comments