മഞ്ചേശ്വരം: (www.evisionnews.in) എട്ട് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കിയ മഞ്ചേശ്വരം മള്ഹര്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി ശഹാദത്ത് അഭിമാനമാകുന്നു.
ചൗക്കി പെരിയടുക്കയിലെ അബ്ദുല്‍ അസീസിന്റെയും ശാഹിനയുടെയും മകനാണ് ശഹാദത്ത്.പെരിയടുക്കം സി.എം മടവൂര്‍ മെമ്മോറിയല്‍ സുന്നീ മദ്‌റസയില്‍ നിന്ന് ഏഴാം തരം പഠനം കഴിഞ്ഞാണ് മള്ഹറിലെത്തുന്നത്.മദ്‌റസാപഠിക്കുമ്പോള്‍ മനസ്സില്‍ മൊട്ടിട്ട ആഗ്രഹമാണ് ശഹാദത്തിനെ മള്ഹറില്‍ എത്തിച്ചത്. സഹോദരനെ ഖുര്‍ആന്‍ പഠിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം.പക്ഷെ വിധിയുണ്ടായത് ശഹാദത്തിന്.
വിദ്യാര്‍ത്ഥിയുടെ പഠന തല്‍പരതയും മികവും മനസിലാക്കിയ അധ്യാപകന്‍ ഹാഫിള് അബ്ദുല്‍ ഹമീദ് സഖാഫിയും ഈ വിജയത്തിനു പിന്നിലുണ്ട്.240 ദിവസം കൊണ്ടാണ് ശഹാദത്ത് പഠനം പൂര്‍ത്തിയാക്കിയതെന്നാണ് ഹമീദ് സഖാഫി പറയുന്നത്. അധ്യാപകനെയും വിദ്യാര്‍ത്ഥിയെയും മള്ഹര്‍ മാനേജ്‌മെന്റ് അനുമോദിച്ചു.

Post a Comment
0 Comments