കാസര്‍കോട്: (www.evisionnews.in) ജനുവരി ആറു മുതല്‍ പത്ത് വരെ പട്ടിക്കാട് ഫൈസാബാദില്‍ നടക്കുന്ന ജാമിഅ നൂരിയ്യ അറബിക് കോളജ് 53ാം വാര്‍ഷിക 51ാം സനദ്ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സ്വാഗത സംഘം സംഘടിപ്പിക്കുന്ന പ്രചാരണ മഹാസമ്മേളനവും ന്യൂഇയര്‍ പ്രഭാഷണവും ഒന്നിന് നടക്കുംമെന്ന് സംഘാടകര്‍ അറിയിച്ചു. (www.evisionnews.in)
വൈകിട്ട് മൂന്ന് മണിക്ക് തളങ്കര മഖാം സിയാറത്തിന് കെ.കെ മാഹിന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സയ്യിദ് അസ്ഹരി തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനം ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍അസ്ഹരി പ്രാര്‍ത്ഥന നടത്തും. ന്യൂഇയറും ന്യൂ ജനറേഷനും എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ റഹ്്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും.
യു.എം. അബ്ദുല്‍ റഹ്്മാന്‍ മൗലവി, എം.എ. ഖാസിം മുസ്്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ മുഖ്യാതിഥികളായിരിക്കും. മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് വിതരണം ചെയ്യും. സമ്മേളന സപ്ലിമെന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സി.കെ.കെ മാണിയൂറിന് നല്‍കി പ്രകാശനം ചെയ്യും. കബിര്‍ ഫൈസി ചെറുകോട് പ്രഭാഷണം നടത്തും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സ്വാലിഹ് മുസ്്‌ലിയാര്‍, അബ്ദുല്‍ സലാം ദാരിമി, അബ്ബാസ് ഫൈസി പുത്തിഗെ, ഇസ്ഹാഖ് ഹാജി ചിത്താരി, എം.പി. മുഹമ്മദ് ഫൈസി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി, ടി.പി.അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി, കെ.എം. സൈനുദ്ദീന്‍ ഹാജി, ഹമീദ് ഹാജി ചൂരി, എം.എ. ഖലീല്‍, യു സഹദ് ഹാജി, യു ബഷീര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി. അബ്ദുല്ല ഫൈസി, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖാസിം ഫൈസി സീതംഗോളി, സുഹൈല്‍ ഫൈസി കമ്പാര്‍, റാഷിദ് ഫൈസി സംബന്ധിച്ചു.

Post a Comment
0 Comments