ബാവിക്കര:(www.evisionnews.in) റഗുലേറ്റര്‍ നിര്‍മ്മാണ പദ്ധതി യഥാസ്ഥലത്ത് ഉടന്‍ പൂര്‍ത്തീകരിച്ച് കൊണ്ട് കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരവും പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്കും പരിഹാരമുണ്ടാക്കണമെന്ന് ഉദുമ എം.എല്‍.എ. ശ്രീ കെ. കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു. ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ മാച്ചിപ്പുറം തൂക്ക് പാലത്തിനും സമീപം നടന്ന പ്രതീകാത്മക മനുഷ്യ തടയണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സ്ഥലം അനുയോജ്യമല്ല എന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ ആരുടെയോ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജിലന്‍സ് നടത്തേണ്ടത് പദ്ധതിയില്‍ അഴിമതിയോ ക്രമകേടോ നടന്നിട്ടുണ്ടോ എന്നുള്ളതാണെന്നും സ്ഥലം അനുയോജ്യമാണോ അല്ലയോ എന്ന് നോക്കേണ്ടത് എന്‍ജിനീയറുടെ ജോലിയാണെന്നും ങഘഅ കൂട്ടിച്ചേര്‍ത്തു. ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ആവശ്യം നേടിയെടുക്കണമെന്നും അതിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രഗിരിപ്പുഴയില്‍ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരും , യുവാക്കളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ കണ്ണികളായി കൊണ്ട് മനുഷ്യ തടയണ തീര്‍ത്ത് പ്രതിജ്ഞയെടുക്കുകയുണ്ടായി.പുഴയില്‍ അക്കരയിക്കരെ ഇരു നിരയായി നിന്ന ജനങ്ങള്‍ ദശാബ്ദങ്ങളായി ജനങ്ങളോടും പ്രകൃതിയോടും അധികൃതര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുനീര്‍ മുനമ്പം സ്വാഗതം പറഞ്ഞു.ചെയര്‍മാന്‍ ഇ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ ങഘഅ ഉദ്ഘാടനം ചെയ്തു. വേണു കരിച്ചേരി, സംസാരിച്ചു. ശ്രീ ബാലഗോപാലന്‍, ബഷീര്‍ മുനമ്പം, വാസു ചട്ടഞ്ചാല്‍, ജനാര്‍ദ്ദനന്‍ വി.കെ. കോളോട്ട്, ഗംഗാധരന്‍ കോലാംകുന്ന്, ബാലകൃഷ്ണന്‍ കരിച്ചേരി, വിനോദ്കുമാര്‍ പന്നിക്കല്‍, അബ്ദുല്ല ആലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment
0 Comments