Type Here to Get Search Results !

Bottom Ad

ജനക്ഷേമ പദ്ധതികളിലൂടെ സമഗ്രവികസനം നടപ്പാക്കും ; ഫാത്തിമത്ത് സുഹറ


കാസര്‍കോട്: (www.evisionnews.in) കുമ്പഡാജെ പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള ഭരണത്തിന് നേതൃത്വം നല്‍കാന്‍ പുതിയ പഞ്ചായത്ത് ഭരണമിതി ബദ്ധശ്രദ്ധമായിരിക്കുമെന്ന് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹറ. ഇവിഷന്റെ പ്രസിഡണ്ട് പറയട്ടെ എന്ന പരിപാടിയില്‍ മനസ്സു തുറക്കുകയായിരുന്നു അvar

കുടിവെള്ളം, പാര്‍പ്പിടം, ഗതാഗതം, വിദ്യാഭ്യാസം എന്നിവയാണ് കുമ്പഡാജെ പഞ്ചായത്തിനെ സംബന്ധിച്ചെടുത്തോളം പരമമായ പ്രശ്‌നം. അത് കൊണ്ട് തന്നെ ഈ മേഖലയിലൊക്കെ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥ മാറ്റുകയെന്നതാണ് ഭരണസമിതിയുടെ മുഖ്യലക്ഷ്യം. ഗ്രാമത്തിന്റെ സമഗ്രവികസനത്തിന് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പഞ്ചായത്തിലേക്ക് ബ്രഹത് പദ്ധതികള്‍ നടപ്പിലാക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്താണ് കുമ്പഡാജെ. ദുരിതബാധിതരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉതകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. ലിസ്റ്റില്‍ ഉള്‍പെടാത്തവരെ സര്‍വ്വെയിലൂടെ കണ്ടെത്തി അര്‍ഹമായ പരിഗണനല്‍കുന്നതിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമം ഉറപ്പുവരുത്തും.

അന്യം നിന്നു പോവുന്ന കാര്‍ഷിക വൃത്തികളില്‍ സജീവമായി ഇടപെടാനുള്ള ബോധവത്കരണം നടത്തുന്നതിനൊപ്പം തരിശ് ഭൂമി ഉപയോഗിച്ച് കുടുംബശ്രീയുടെ സഹായത്തോടെ ജൈവകൃഷി നടത്തും. കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ സ്ത്രീ സമൂഹത്തെ മുഖ്യധാരയിലെത്തിക്കും. കായിക വികസനത്തിന് ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. ഗതാഗത വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും നിലവിലുള്ളത് നവീകരിക്കും. മുന്‍കാല യു.ഡി.എഫ് ഭരണസമിതികള്‍ തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തീകരിച്ചു പുതിയത് നടപ്പിലാക്കി സുതാര്യമായ ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡണ്ട് ഫാത്തിമത്ത് സുഹറ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad