എട്‌നീര്‍:(www.evisionnews.in) സ്വാമീജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1994-96 സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം ശനിയാഴ്ച സ്‌കൂളില്‍ നടന്നു.പ്രിന്‍സിപ്പാള്‍ നാരായണന്‍ എ.എന്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ പ്രിന്‍സിപ്പാള്‍ രാജേന്ദ്ര കല്ലുരായ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഗംഗാധരന്‍, ഫ്രാന്‍സിസ്, വാസുദേവന്‍, ശ്യാമള, എസ്.എന്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. അദ്ധ്യാപകരേയും അനദ്ധ്യാപകരേയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്യാംരാജ്, വിനോദ്, രാമനാഥ്, ഗുരുപ്രസാദ്, സൂധീഷ് , ശ്രീജ, ലക്ഷ്മി പ്രീയ എന്നിവര്‍ സംസാരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി രാജേഷ് മജാക്കര്‍ സ്വാഗതവും നാഗരാജ ശര്‍മ്മ നന്ദിയും പറഞ്ഞു.

Post a Comment
0 Comments