Type Here to Get Search Results !

Bottom Ad

കൈതക്കാട് തര്‍ബിയ ഖത്തര്‍ ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ മെഡല്‍ നല്‍കുന്നു


ദോഹ :(www.evisionnews.in) കൈതക്കാട് തര്‍ബിയതുല്‍ ഇസ്ലാം ഖത്തര്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ മെഡല്‍ നല്‍കുന്നു.സമസ്ത പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കൈതക്കാട് പയ്യങ്കി മദ്രസകളിലെ 5,7,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും , എസ് എസ് എല്‍ സി പ്ലസ് ടു ,പരീക്ഷയില്‍ പ്രദേശത്ത്കൂടുതല്‍ എ പ്ലസ് നേടിയ മുസ്ലിം കുട്ടികള്‍ക്കും , എസ്.സി, എസ്.ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും , വിദ്യാ ദീപം ശിഹാബ് തങ്ങള്‍ സ്വര്‍ണ മെഡലുകലാണ് നല്‍കുക .ജനുവരി ആദ്യ വാരം നാട്ടില്‍ വെച്ച് നടക്കുന്ന തര്‍ബിയ യൂത്ത് ഫെസ്റ്റില്‍ മെഡലുകള്‍ വിതരണം ചെയ്യും .

തര്‍ബിയ ഖത്തര്‍ ചെയര്‍മാന്‍ എം എ നാസര്‍ കൈതക്കാട് അധ്യക്ഷത വഹിച്ചു ,ഖത്തര്‍ കൈതക്കാട് ജമാഅത് പ്രസിഡന്റ് എ.വി ശുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു . ദോഹയില്‍ എത്തിയ ,കേന്ദ്ര ജമ അത് അംഗവും , സാമൂഹ്യ പ്രവര്‍ത്തകനുമായ ടി വി ഹൈദറിന് സ്വീകണം നല്‍കി , സി അബ്ദുല്‍ റഷീദ് , യു എ റഫീക്ക് , ബദറൂദ്ധീന്‍ സി ,എന്നിവര്‍ ഉപാഹരവും ഹാരാര്‍പ്പണവും നടത്തി 
പി.ഫുലൈല്‍, യു.കെ അസരൂ ,എ.വി മുനീര്‍ ,സി അബ്ദുല്‍ റഹീം,സി രാസിക്ക്,എ വി കാദര്‍ ,സി എച് റഹീം,, സി അബ്ദുല്‍ റഷീദ് , യു എ റഫീക്ക് , ബദറൂദ്ധീന്‍ സി , തുടങ്ങിയവര്‍ സംസാരിച്ചു.
തര്‍ബിയ ഖത്തര്‍ ജനറല്‍ കണ്‍വീനര്‍ സി മുഹമ്മദ് സ്വാഗതവും എ വി റിയാസ് നന്ദിയും പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad