അബൂദാബി : (www.evisionnews.in) കസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് അബൂദാബി യില്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഷമീം ബേക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. ഇതോടനുബന്ധിച്ച് മൗലൂദ് സംഗമവും, ബുര്‍ദ മജ് ലിസും സംഘടിപ്പിച്ചു. നസീം ബേക്കല്‍ , ഷക്കീര്‍ കമ്പാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.കെ അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു .
പുതിയ ഭാരവാഹികളായി മുഹമ്മദ് ആലംപാടി (പ്രസി) കലന്തര്‍ ഷാ ബന്തിയോട് , ഷക്കീര്‍ കമ്പാര്‍ , താജുദ്ദീന്‍ ആദൂര്‍ (വൈ.പ്രസി) സുല്‍ഫി ഷേണി, (ജന. സെക്രട്ടറി) ജലീല്‍ മാന്യ ,അസീര്‍ ആദൂര്‍ , ഇര്‍ഷാദ് പാച്ചാണി (ജോ. സെക്ര.) ഗരീബ് നവാസ് (ട്രഷര്‍ ) ബോര്‍ഡ് മെമ്പര്‍മാര്‍മാരായി ഷമീം ബേക്കല്‍ , റാഷിദ് എടത്തോട്, സെഡ് എ മെഗ്രാല്‍ , പി.കെ അഷറഫ് , ഗഫൂര്‍ ബേക്കല്‍ , റാഷിദ് പൂമാടം ,നൂറ് നൂറുദ്ദീന്‍ എന്നിവരെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍മാരായി സലീം ബന്തിയോട് ,തസ്ലിം പാലാട്ട് , സാദിഖ് കുണ്ടാര്‍ , ജുനൈഫ് കാഞ്ഞങ്ങാട് , സിറാജ് പെര്‍ള ,നാച്ചു ആദൂര്‍ ,തസ്ലിം ആരിക്കാടി , ഖയ്യൂം കാസര്‍കോട് , ശെരീഫ് ആദൂര്‍ , എം.സി എ അബൂബക്കര്‍ , സിറാജ് ഉറുമി ,സിദ്ദീഖ് പള്ളം എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് ആലംപാടി സ്വാഗതവും ഗരീബ് നവാസ് നന്ദിയും പറഞ്ഞു.


Post a Comment
0 Comments