Type Here to Get Search Results !

Bottom Ad

ജനപ്രതിനിധികള്‍ക്ക് ലോയേര്‍സ് ഫോറം സ്വീകരണം നല്‍കി

evisionnews

കാസര്‍കോട്:(www.evisionnews.in) തദ്ദേശ തെരെഞ്ഞെടുപ്പില്‍ വിജയിച്ച ലോയേര്‍സ് ഫോറം അംഗംങ്ങള്‍ക്ക് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.കുമ്പടാജ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മന്‍ അഡ്വ.കാസിം കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, മൊഗ്രാല്‍ പൂത്തൂര്‍ വൈസ്.പ്രസിഡണ്ട് അഡ്വ.ശമീല ഫൈസല്‍ തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഉദ്ഘാടനം ചെയ്തു. അഡ്വ.ശുകൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫരീദ സകീര്‍ മുഖ്യാഥിതി ആയിരുന്നു. അഡ്വ.സി.എന്‍ ഇബ്രാഹിം , സകീര്‍ അഹ്മദ് , ശംസുദ്ധീന്‍, ശാഫി, കാസിം, അസീസ് മംഗലാപുരം, ശമീറ ഫൈസല്‍ , ആയിഷ തസ്ലീമ, ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. ലോയേര്‍സ് ഫോറം സെക്ട്രറി അഡ്വ.പി. ഫൈസല്‍ സ്വാഗതവും അഡ്വ.മുനീര്‍ നന്ദിയും പറഞ്ഞു

keywords : kasaragod-muncipla-lowers-forum-welcome

Post a Comment

0 Comments

Top Post Ad

Below Post Ad