ബോവിക്കാനം:(www.evisionnews.in) നാടും നഗരവും ആഘോഷ തിമിര്‍പ്പിലായപ്പോള്‍ ബോവിക്കാനം അമ്മങ്കോട് ഇസ്സത്ത് നഗര്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ റോഡ് നന്നാക്കുന്ന തിരക്കിലായിരുന്നു. നബിദിനത്തെ സേവന ദിനമാക്കിക്കൊണ്ടാണ് യുവത്വം പുതിയ മാതൃക പകര്‍ന്നത്.
നടുറോഡിലെ തടസ്സങ്ങള്‍ നീക്കുന്നത് സമാനതകളില്ലാത്ത പുണ്യമാണെന്ന് പഠിപ്പിച്ച പുണ്യപ്രവാചകന്റെ ജന്മദിനത്തെ നന്മകള്‍ കൊണ്ടാണ് ഇസ്സത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ധന്യമാക്കിയത്.
തകര്‍ന്നുപോയ റോഡിലെ കുഴികളടച്ചും കല്ലിട്ട് നികത്തിയും അവര്‍ പുതിയ മാതൃക പകര്‍ന്നു. നാടുനീളെ വര്‍ണങ്ങള്‍കൊണ്ട് പൊലിമ തീര്‍ക്കുന്നതിനിടയിലാണ് സേവനമാണ് പുണ്യമെന്ന് വിളിച്ചുപറഞ്ഞ് ഒരു പകലിനെ അവര്‍ ധന്യമാക്കിയത്.
ചെര്‍ക്കള ജാല്‍സൂര്‍ റോഡ് സംസ്ഥാനപാതയില്‍ ബോവിക്കാനം എട്ടാംമൈലിനു സമീപത്തെ തകര്‍ന്ന റോഡാണ് യുവാക്കള്‍ നന്നാക്കിയത്. മല്ലം ക്ഷേത്രത്തിലേക്കടം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും ഈ ജംഗ്ഷനില്‍ നിന്നാണ്. യുവാക്കളുടെ നല്ല പ്രവര്‍ത്തി സോഷ്യല്‍ മീഡിയയിലടക്കം പരക്കെ പ്രശംസിക്കപ്പെട്ടു.
റസാഖ് ഇസ്സത്ത്, ഹമീദ്, റഷീദ്, എം.എ.ഖലില്‍, ഷാക്കി ബോവിക്കാനം, സി.എച്ച്.മഹ്‌റൂഫ്, അര്‍ഷാദ് അയ്യൂബ്, ബാദിഷ നേതൃത്വം നല്‍കി.

Post a Comment
0 Comments