Type Here to Get Search Results !

Bottom Ad

15മാസം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളിനെ ആദരിച്ചു

evisionnews


പട്‌ല (www.evisionnews.in): 15 മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് അന്‍സാഫിനെയും രണ്ടു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കിയ ഇസാസുദ്ദീന്‍ ഇബ്‌നു അസീസിനെയും പട്‌ല മന്‍ബഉല്‍ ഹിദായ സെക്കണ്ടറി മദ്രസാ കമ്മിറ്റി അനുമോദിച്ചു. വ്യാഴാഴ്ച നടന്ന മീലാദ് ഫെസ്റ്റും മദ്രസാ 55 വാര്‍ഷികത്തോടനുബന്ധിച്ച നടന്ന ചടങ്ങില്‍ വെച്ച് ഒ.എസ്.എഫ് പട്‌ലയുടെയും യു.എ.യി പട്‌ല  ജമാഅത്തിന്റെയും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 


മദ്രസാ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എം.കെ ഹാരിസിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കുമ്പള സ്വാഗതം പറഞ്ഞു. സദര്‍ മുഅല്ലിം അഹമ്മദ് ഹുസൈന്‍ ബാഖവി, പിഎ അബൂബക്കര്‍, പിഎ അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി മൊഗര്‍, അബൂബക്കര്‍ കുന്നില്‍, റസാഖ് ബി.എം, എംഎസ് മുഹമ്മദ് കുഞ്ഞി, സുല്‍ത്താന്‍ മഹമൂദ്,അബ്ദുല്‍ റഹ്മാന്‍ ഹാജി,  ഹാരിസ് ബി.എം അബൂബക്കര്‍ മാഷ് സംബന്ധിച്ചു.


Keywords: Kasaragod-news-patla-hafiz


Post a Comment

0 Comments

Top Post Ad

Below Post Ad