ഒമാന്‍:(www.evisionnews.in)അല്‍ ബുറൈമി സുന്നീ സെന്ററിന്ന് കീഴില്‍ സംഘടിപ്പിച്ച നബിദിന സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി രാത്രി 9 മണിക്ക് മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ച പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു ,അസഹിഷ്ണുത നിറഞ്ഞ സമകാലിക സാഹചര്യത്തില്‍ മുസല്‍മാന്‍ അവന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയും തിരുനബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് തങ്ങള്‍ പറഞ്ഞു.' തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി അബ്ദുല്‍ മജീദ് റഹീമി മുഖ്യ പ്രഭാഷണം നടത്തി. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ അബ്ദുല്‍ ഹമീദ് റഹീമി സ്വാഗതം പറഞ്ഞു. മുജീബുറഹ്മാന്‍ റഹീമി, ഹാഫിള് അഷ്‌റഫ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു സമ്മേളനത്തോടനുബന്ധിച്ച് ബുറൈമി എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ' സല്‍സരണി' സമ്മേളന സ്‌പെഷ്യല്‍ സപ്ലിമെന്റ് സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2015ല്‍ നടന്ന 5ാംതരം പൊതു പരീക്ഷയില്‍ മസ്‌കറ്റ് റൈഞ്ചില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഒമാന്‍ നാഷണല്‍ വിന്നറായ ദിയാ മര്‍യമിന് സുന്നീ സെന്റര്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ കൈമാറി. നഹാസ് മുക്കം ,ഹനീഫ് തെന്നല ,അബൂബക്കര്‍ ഹാജി ,റഫീഖ് മോളൂര്‍, റിയാസ് മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു . ഹമീദ് ഗുരുവായൂര്‍ നന്ദി പറഞ്ഞു .
keywords : oman-alburaimi-meelad-fest-completed

Post a Comment
0 Comments