കുമ്പള (www.evisionnews.in): കാറിലെത്തിയ സംഘം കുബനൂരിലെ ബി.ജെ.പി ഓഫീസ് അക്രമിച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് 25 പേര്‍ക്ക് പരിക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഒരു കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്ന് കാറുകളിലും ഒമ്പത് ബൈക്കുകളിലുമായി എത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഓഫീസിന്റെ ഓടുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ബോര്‍ഡ് വലിച്ചെറിയുകയും പതാക നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. അക്രമികളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Keywords: Kasaragod-news-kumbala-police-bike
Keywords: Kasaragod-news-kumbala-police-bike

Post a Comment
0 Comments