Type Here to Get Search Results !

Bottom Ad

വിദേശനയം ലംഘിച്ച് മോദി പാക്കിസ്ഥാനിലിറങ്ങും


കാബൂള്‍ (www.evisionnews.in): രാജ്യത്ത് നിലവിലുള്ള വിദേശനയ സമീപനങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയിലാണ് മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനം. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് മോദി ട്വിറ്ററിലൂടെയാണ് പാക്ക് സന്ദര്‍ശനവിവരം ലോകത്തെ അറിയിച്ചത്. ഇതിനു മുന്നോടിയായി ഇരു പ്രധാനമന്ത്രിമാരും ഫോണില്‍ സംസാരിച്ചു.

പാക്ക് പ്രധാനമന്ത്രിയുടെ ജന്മദിനമാണിന്ന്. മുമ്പ് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് അഫ്ഗാനുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലെത്തിയപ്പോള്‍ ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവര്‍ഷം സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി പാക്കിസ്ഥാനിലെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ അതിനുമുന്‍പ് അപ്രതീക്ഷിതമായി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുകയായിരുന്നു. ഇന്ത്യ -പാക്ക് ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍ക്കാകും കൂടിക്കാഴ്ച വഴിയൊരുക്കുക.

മുന്നറിയിപ്പില്ലാതെയുള്ള മോദിയുടെ പാക് സന്ദര്‍ശനം സംബന്ധിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് ഇന്ത്യയില്‍ ഇതിനകം ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെയും ഭരണ നേതൃത്വത്തെയും അവഗണിച്ചുള്ള നിലപാടാണ് മോദിയുടെതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു. അമേരിക്കന്‍ മോഡല്‍ വിദേശനയമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.


Keywords; national-newdelhi-news-modi-news-twitter-visit-pakistan

Post a Comment

0 Comments

Top Post Ad

Below Post Ad