Type Here to Get Search Results !

Bottom Ad

യുവജന സദസ്സ് സംഘടിപ്പിച്ചു

പള്ളങ്കോട് :(www.evisionnews.in) 'രാജ്യാഭിമാനം കാക്കുക ' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് യൂത്ത് ലീഗ് നടത്തുന്ന മെമ്പർഷിപ്പ് ക്യാംപയിെന്റ ഭാഗമായി പള്ളങ്കോട്ട് യുവജന സദസ്സ് സംഘടിപ്പിച്ചു. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് യൂസഫ് പി.എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശുഐബ് എ സ്വാഗതം പറഞ്ഞു. ദേലംപാടി പഞ്ചായത്ത് മെംബറായി തെരെഞ്ഞെടുക്കപ്പെട്ട ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ശുഐബിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹനീഫ കൊറ്റുമ്പ ഉപഹാരം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി. പി.മുഹമ്മദ് കുഞ്ഞി, സബ്രത്ത് ഹസൻ, അലി കെ.ഐ, സിറാജുദ്ദീൻ, ജസാറുദ്ദീൻ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു . ശബീർ സി.കെ (പ്രസിഡന്റ്) , നാസർ എം വൈ, അഷ്റഫ് എ.പി (വൈസ് പ്രസി.), മിദ് ലാജ് പുതിയ കണ്ടം ( ജന. സെക്രട്ടറി) , ശക്കീൽ എ.ബി , സിദ്ദീക് (ജോ. സെക്രട്ടറി) , റാഷിദ് മോരങ്ങാനം (ട്രഷറർ) , എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad