മംഗളൂരു (www.evisionnews.in): മണല്‍ കയറ്റിവരികയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികരമായ സഹോദരന്മാര്‍ മരിച്ചു. ബണ്ട്വാള്‍ ദേശീയപാതയില്‍ ഗഡിയാറിന് സമീപം സാട്ടിക്കല്ലുവില്‍ ബുധനാഴ്ച രാവിലെയാണ് അപകടം.
കല്ലടുക്കയിലെ മത്സ്യത്തൊഴിലാളിയായ പുട്ടക്കയുടെ മക്കളായ ആഷിഖ് (26), സഹോദരന്‍ ഷഫീഖ് (23) എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇതുവഴി വന്ന മണല്‍ ലോറികള്‍ ദേശീയ പാതയില്‍ തടഞ്ഞിട്ടു.ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആഷിഖ് നിശ്ചയം കഴിഞ്ഞ് വിവാഹത്തിന് തയാറെടുക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ബണ്ട്വാള്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Karnatak-news-manglore-brothers-killed-by-crash-lorry

Post a Comment
0 Comments