Type Here to Get Search Results !

Bottom Ad

ഉള്ളാള്‍ ദര്‍ഗ പ്രസിഡണ്ടിന്റെ വീടിന് മുമ്പില്‍ എസ്.ഡി.പി.ഐ രോഷപ്രകടനം

മംഗളൂരു (www.evisionnews.in): ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാളിലെ സയ്യിദ് മദനി ദര്‍ഗ പ്രസിഡണ്ട് യു.കെ ഹംസക്കെതിരെ രോഷപ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഉള്ളാളിലും പരിസരങ്ങളിലും സംഘര്‍ഷം പടര്‍ന്നത്.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിവാദ സംഭവത്തില്‍ പ്രതിയായ സ്‌കൂളിലെ ഡ്രൈവറെ ആക്രമിച്ച് പോലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞകേസില്‍ മദൂറിലെ രണ്ടുയുവാക്കളെ ചൊവ്വാഴ്ച ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം നടന്നത് ഏപ്രില്‍ മാസത്തിലാണ്. കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ആസിഫ് (23), സയ്യിദ് ഉമ്മര്‍ കോയ (25) എന്നിവരെ ഉള്ളാള്‍ എസ്.ഐയും സംഘവുമാണ് അറസ്റ്റുചെയ്തത്. പ്രതികളെ തിരഞ്ഞ് വീടുകളില്‍ റെയ്ഡ് നടത്തിയ പോലീസ് നിരപരാധികളായ മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതാണ് എസ്.ഡി.പി.ഐയെ പ്രകോപിപ്പിച്ചത്. 

ഇവരെ വിട്ടയക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നിസ്സംഗനാവരുതെന്നും ആവശ്യപ്പെട്ടാണ് എസ്.ഡി.പിഐ പ്രവര്‍ത്തകര്‍ ഉള്ളാള്‍ ദുര്‍ഗ പ്രസിഡണ്ടിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്. പോലീസ് നടപടികളില്‍ തനിക്ക് ഇടപെടാനാകില്ലെന്ന് യു.കെ ഹംസ തറപ്പിച്ച് പറഞ്ഞത് പ്രതിഷേധക്കാരെ കൂടുതല്‍ രോഷാകുലരാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധ ക്കാരെ വിരട്ടിയോടിക്കുന്നതിനിടയില്‍ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്ന ദര്‍ഗ പ്രസിഡണ്ട് യു.കെ ഹംസയുടെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി.


Keywords: Kasaragod-news-manglore-protest-costody-arrest-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad