Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പ്; ഗുജറാത്ത് ബി.ജെ.പിയെ കൈവിടുന്നു


അഹമ്മദാബാദ് (www.evisionnews.in): ഗുജറാത്തിലെ തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുന്നു. തലസ്ഥാന നഗരമായ ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ ബിജെപിയെ കൈവിട്ടു. ജില്ലാ പഞ്ചായത്തുകളിലും സൂറത്ത് കോര്‍പ്പറേഷനിലും കോണ്‍ഗ്രസ് മുന്നിലാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാറിലെ മഹാസഖ്യത്തിന്റെ വന്‍ വിജയത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലും വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനിടയിലാണ് മോദിയുടെ ഗുജറാത്തിലും കാറ്റ് മാറിവീശുന്നതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. സംവരണം ആവശ്യപ്പെട്ട് പട്ടേല് സമുദായം ഒന്നടങ്കം സംസ്ഥാനത്തെ ബിജെപി സര്ക്കാറിനെതിരെ തിരിഞ്ഞ പശ്ചാത്തലത്തില് തെരഞ്ഞെടുപ്പ് ഫലം അതിനിര്ണായകമായിരിക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തുവരും.


Keywords: national-news-gujrath-local-election-bjp-facing-defeat

Tags

Post a Comment

0 Comments

Top Post Ad

Below Post Ad