Type Here to Get Search Results !

Bottom Ad

കണ്‍സ്യൂമര്‍ ഫെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടം മോടിപിടിപ്പിച്ചതില്‍ ക്രമക്കേട്

കാഞ്ഞങ്ങാട് (www.evisionnews.in): കണ്‍സ്യൂമര്‍ ഫെഡിന്റെ റീജ്യണല്‍ ഓഫീസ് കം ഗോഡൗണില്‍ വിജിലിന്‍സ് റെയ്ഡ്. ഓഫീസും ഗോഡൗണും പ്രവര്‍ത്തിക്കുന്ന മഡിയനിലെ സ്വകാര്യ കെട്ടിടം 23 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതില്‍ അഴിമതി നടന്നുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. 

2009-10 കാലയളവില്‍ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സ്വകാര്യ കെട്ടിടം മോടിപിടിപ്പിച്ചത്. ഇതിനെതിരെ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് നടത്തിയ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. നവീകരിച്ച ഓഫീസിന് വന്‍തുക വാടകയും നല്‍കുന്നുണ്ട്. സ്വകാര്യ കെട്ടിടം നവീകരിക്കുന്നതിന് ഒരു മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി, വിജിലന്‍സിലെ പ്രമോദ്, കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.


Keywords: Kasaragod-kanhangad-news-report-raid-vigilence

Post a Comment

0 Comments

Top Post Ad

Below Post Ad