Type Here to Get Search Results !

Bottom Ad

പുതിയ തലമുറയ്ക്ക് ജാഗ്രതാ സന്ദേശവുമായ് എം.എസ്.എഫ് നൈറ്റ് വിജില്‍

evisionnews

മൊഗ്രാല്‍ പുത്തൂര്‍ : (www.evisionnews.in) പുതിയ തലമുറയിലേക്ക് എയ്ഡ്സ് എന്ന മാരക രോഗത്തിനെതിരെ ബോദ്ധവല്‍കരിക്കാന്‍ എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ നൈറ്റ വിജില്‍ എന്ന വേറിട്ട പരിപാടി ശ്രദ്ദേയമായ്. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ദേശീയപാതയ്ക്ക് സമീപം നടത്തിയ സംഗമത്തില്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. നജീബ് എയ്ഡ്സ് ബോദ്ധവല്‍കരണ ക്ലാസും പ്രതിത്ഞയും വിദ്യാര്‍ത്ഥികള്‍ക്ക്‍ പകര്‍ന്നു നല്‍കി. ലൈംഗീക അരാജകത്തവും കുത്തഴിഞ്ഞ ജീവീതവുമാണ് എയ്ഡ്സിന് പ്രദാന കാരണമെന്നും ദൈവീക വിധി വിലക്ക് അനുസരിച്ചുള്ള ജീവീതമാണ് ഇത്തരം രോഗങ്ങളെ തടയാനുള്ള ഏക മാര്‍ഗമെന്നും എം.എസ്.എഫിന്‍റെ കാമ്പയിന്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്‍റ് അന്‍സാഫ് കുന്നില്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ എം.എസ്.എഫ് കാസറഗോഡ് മണ്ടലം സെക്രട്ടറി സവാദ് മൊഗര്‍ സംസാരിച്ചു. ലത്തീഫ് കുന്നില്‍, അല്‍ത്താഫ് ചൗക്കി, സാദത്ത് എരിയാല്‍, ഇര്‍ഫാന്‍ കുന്നില്‍, തമീം അര്‍ജാല്‍, സജ്ജാദ് മൊഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad