Type Here to Get Search Results !

Bottom Ad

നാട്യാചാര്യ പുരസ്‌കാരം സദനം ബാലക്യഷ്ണനാശാന്

കാസര്‍കോട്: (www.evisionnews.in)വടക്കെ മലബാറിലെ പ്രശസ്ത കഥകളി ആചാര്യനായിരുന്ന നാട്യരത്‌നം കണ്ണന്‍പാട്ടാളി ആശാന്റെ സ്മരണയ്ക്കായി നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക ട്രസ്റ്റ് നല്‍കിവരുന്ന ഈ വര്‍ഷത്തെ നാട്യാചാര്യ പുരസ്‌കാരം സദനം ബാലക്യഷ്ണനാശാന്. നടന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളിലുളള മികവിന്റെ അടിസ്ഥാനത്തില്‍ ഡോ.പി. ജയരാജ് ചെയര്‍മാനും മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.പി.എസ്. രാധാക്യഷ്ണന്‍, സംസ്‌ക്യത സര്‍വ്വകലാശാല മലയാളം വിഭാഗം അധ്യാപകന്‍ ഡോ.ജെ. ഉണ്ണിക്യഷ്ണപ്പിളള എന്നിവര്‍ അംഗങ്ങളുമായുളള കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.കണ്ണന്‍ പാട്ടാളി ആശാന്റെ പേരിലുള്ള പ്രത്യേക അവാര്‍ഡ് പറശ്ശിനി കുഞ്ഞിരാമനാശാന് സമ്മാനിക്കും

ഡിസംബര്‍ 31ന് വ്യാഴാഴാച ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ.എം. ശ്രിധരന്റെ അധ്യക്ഷതയില്‍ കാനത്തൂര്‍നാല്‍വര്‍ ദേവസ്ഥാനത്ത് ചേരുന്ന അനുസ്മരണ സമ്മേനത്തില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍

ഡോ.ജി. ഗോപകുമാര്‍ അവാര്‍ഡുകള്‍ നല്‍കും. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഡോ.പി.ജയരാജ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. പി.വി.കെ. പനയാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി.കുഞ്ഞമ്പു നായര്‍ (ചിത്രകല), ക്യഷ്ണന്‍ കലയപ്പാടി (തെയ്യം), അടുക്ക ഗോപാലക്യണ ഭട്ട് (യക്ഷഗാനം) എന്നീ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. ട്രസ്റ്റിന്റെ കീഴില്‍ കഥകളി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റവും ബാലിവധം കഥകളിയും അരങ്ങേറും

Post a Comment

0 Comments

Top Post Ad

Below Post Ad