മുംബൈ (www.evisionnews.in): അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉപയോഗിച്ച കാര്‍ പരസ്യമായി കത്തിക്കും. ദാവൂദിന്റെ കാര്‍ ലേലത്തില്‍ പിടിച്ചയാള്‍ തന്നെയാണ് കാര്‍ കത്തിച്ചുകളയാനുള്ള തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് മുംബൈയില്‍ നടന്ന ലേലത്തില്‍ സ്വാമി ചക്രപാണിയാണ് ദാവൂദ് ഉപയോഗിച്ചിരുന്ന ഹുണ്ടായ് ആക്‌സന്റ് കാര്‍ 32,000രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്.
വാങ്ങിയ കാര്‍ ആംബുലന്‍സാക്കി മാറ്റാനാണ് താന്‍ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും ദാവൂദിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് കാര്‍ കത്തിക്കാന്‍ തീരുമാനിച്ചതെന്നും ചക്രപാണി പറയുന്നു. ദാവൂദിന് അയാളുടെ രീതിയില്‍ തന്നെ മറുപടി നല്‍കാനാണ് കാര്‍ കത്തിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് കാര്‍ മുംബൈയില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്.
ദാവൂദും സംഘവും രാജ്യത്ത് നടത്തിയ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുക എന്ന നിലയ്ക്കാണ് കാര്‍ പ്രതീകാത്മകമായി കത്തിക്കുന്നത്. അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റായിട്ടാണ് ചക്രപാണി അവകാശപ്പെടുന്നത്. ഗാസിയാബാദിലെ ഇന്ദിരപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയ്ക്കാകും കാര്‍ കത്തിക്കുക.
Keywords: Newdelhi-mumbai-news-car-should-be-fire

Post a Comment
0 Comments