Type Here to Get Search Results !

Bottom Ad

ടി.വി ചാനലുകളില്‍ കാണുന്നത് അറുവഷളന്‍ പരിപാടികള്‍ :അടൂര്‍


തിരുവനന്തപുരം (www.evisionnews.in): മലയാളം ടിവി ചാനലുകളില്‍ കാണുന്നത് അറുവഷളന്‍ പരിപാടികളാണെന്നും ജനസേവനം നടത്തുന്നവരെ വൃത്തികെട്ട രീതിയില്‍ അവഹേളിക്കുകയാണു ചാനലുകള്‍ ചെയ്യുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയാത്തവിധം സാംസ്‌കാരികമായ വലിയ അധഃപതനത്തിലേക്കു സമൂഹത്തെ തള്ളിവിടുകയാണു ചാനലുകള്‍. ഓരോ പരിപാടികളും എങ്ങനെ മോശമാക്കാം എന്ന മല്‍സരമാണു ചാനലുകളില്‍ നടക്കുന്നത്. ചാനല്‍ പരിപാടികള്‍ കാണുമ്പോള്‍ നമ്മോടുതന്നെ ലജ്ജ തോന്നുന്ന അവസ്ഥയാണ്. ശങ്കരനാരായണന്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടിവി കാണുന്നതു വലിയ പ്രയാസമാണ് ഇപ്പോള്‍. ഒരു വിവരവുമില്ലാത്തവര്‍ ചര്‍ച്ചകളില്‍ ഇരുന്നു സംസാരിക്കുന്നു. ചര്‍ച്ചയ്ക്കു വരുന്നതിന് ഒരു ഫീസ് ഏര്‍പ്പെടുത്തണമെന്നാണു തന്റെ അഭിപ്രായം. വിഷയത്തെക്കുറിച്ചു പഠിച്ചവരെ വേണം ചര്‍ച്ചയ്ക്കു വിളിക്കാന്‍. കൊള്ളാവുന്ന ഒരു ഡോക്കുമെന്ററി പോലും ചാനലുകളില്‍ കാണിക്കുന്നില്ല. ദയാബായിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവം അടുത്തിടെയുണ്ടായി. അവര്‍ ഒരു മഹദ് വ്യക്തിയാണ്. അവരെക്കുറിച്ചു മനോഹരമായ ഡോക്കുമെന്ററി ഉണ്ട്. അതൊന്നും ചാനലുകളില്‍ കാണിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അധ്യക്ഷത വഹിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad